Saturday 11 February 2017

മൂന്നാമത് മൽസ്യ-വിഭവ മേള അഗത്തിയിൽ 15നു കൊടിയേറും

അഗത്തി (12/02/2017): മൂന്നാമത് മൽസ്യ-വിഭവ മേളയ്ക്ക് അഗത്തി ദ്വീപ് ആതിഥേയത്വമരുളും. ലക്ഷദ്വീപിൻറെ മൽസ്യ ബന്ധന തലസ്ഥാനമായ അഗത്തിയിലേക്ക് ആദ്യമായാണു മേള എത്തുന്നത്. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിൻറെയും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിൻറെയും ആഭിമുഖ്യത്തിലാണു മേള ഒരുങ്ങുന്നത്. ഫെബ്രുവരി 15, 16, 17 ദിവസങ്ങളിലായി വിവിധ ദ്വീപുകളിലെ സ്വയം തൊഴിൽ സംഘങ്ങൾ മേളയിൽ പങ്കെടുക്കും. മീൻ കൊണ്ടുള്ള വിവിധ ദ്വീപുകളിലെ വിവിധ ആഹാരങ്ങളുടെ പ്രദർശനവും വിപണനവുമാണു മേളയുടെ ലക്ഷ്യം. മികച്ച ഉല്പാദകർക്ക് ഫിഷറീസ് വകുപ്പ് ക്യാഷ് പ്രൈസ് നൽകി വരുന്നുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 50000, 40000, 30000 രൂപയാണു സമ്മാനിക്കുന്നത്. കൂടാതെ എല്ലാ ടീമിനും 6000 രൂപയും യാത്രാ ബത്തയും മറ്റു ആനുകൂല്യവും നൽകുന്നുണ്ട്. ലക്ഷദ്വീപിലെ വിനോദ സഞ്ചാര പാതയിലെ ഹോട്ട് സ്പോട്ടായ അഗത്തിയിൽ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ സാന്നിധ്യം മേളയ്ക്ക് കനത്ത വിപണനം നൽകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കന്നി മേള കവരത്തിയിലും രണ്ടാമത്തെ മേള കടമത്തിലുമാണു നടന്നത്.



No comments:

Post a Comment